+

ബഹ്‌റൈനിലെ മലയാളി സമൂഹത്തിന് ഹൃദയംഗമമായ നന്ദിയും സ്നേഹവും : മുഖ്യമന്ത്രി

ഗള്‍ഫ് പര്യടനത്തിന് തുടക്കമിട്ട് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എട്ടു വര്‍ഷത്തിന് ശേഷമാണ് മുഖ്യമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്, പ്രവാസി മലയാളി സംഗമം വൻ വിജയമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിച്ച് മുഖ്യമന്ത്രി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.

ലോക കേരള സഭയും മലയാളം മിഷനും ബഹ്‌റൈന്‍ കേരളീയ സമാജവും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം സംഘടിപ്പിച്ചത്. സംഗമത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, സാംസ്‌കാരിക, ഫിഷറീസ്, മന്ത്രി സജി ചെറിയാന്‍, പ്രവാസി വ്യവസായി എംഎ യൂസഫ് അലി, ചീഫ് സെക്രട്ടറി എ ജയാതിലക് എന്നിവര്‍ വിശിഷ്ടാതിഥികളായി.

ഫേസ്ബുക്ക് പോസ്റ്റ്

എട്ടു വർഷത്തിനു ശേഷം നടത്തിയ ബഹ്റൈൻ സന്ദർശനത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി നടന്ന പ്രവാസി മലയാളി സംഗമം ഇന്നലെ ഉദ്ഘാടനം ചെയ്തു. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, എം എ യൂസഫ് അലി എന്നിവരടക്കമുള്ളവർക്കും സംഗമം വൻ വിജയമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും ബഹ്‌റൈനിലെ മലയാളി സമൂഹത്തിനും ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു.

facebook twitter