
തിരുവനന്തപുരം: കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അടുത്ത 48 മണിക്കൂറിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്.
മലയോര മേഖലകളിലൊഴികെ പ്രദേശങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ടാകും.അതേസമയം കള്ളക്കടൽ പ്രതിഭാസം കാരണം കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു