തിരുവല്ല : ശക്തമായ മഴയോടൊപ്പം വീശി അടിച്ച കാറ്റിൽ മീന്തലക്കരയിൽ വീടിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു. നീ മീന്തലക്കര മൈലമൂട്ടിൽ പോയ്കയിൽ എം കെ രാജേന്ദ്രന്റെ വീടാണ് തകർന്നത്. തിങ്കളാഴ്ച അർദ്ധ രാത്രിയോടെ മഴയ്ക്കൊപ്പം വീശി അടിച്ച കാറ്റാണ് നാശം വിതച്ചത്.
3 മുറികൾ ഉള്ള വീട്ടിൽ പിക്കപ്പ് ഡ്രൈവറായ രാജേന്ദ്രനും ഭാര്യയും ഭിന്നശേഷിക്കാരനായ സഹോദരനും ആണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞു കിടന്നിരുന്ന മുറിയുടെ മേൽക്കൂരയാണ് തകർന്നത്. ഗ്രഹോപകരണങ്ങൾക്കും നാശം സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
Trending :