+

കനത്ത മഴ : ഇന്നും ട്രെയിനുകൾ വൈകി ഓടുന്നു, യാത്രക്കാർ ദുരിതത്തിൽ

കനത്ത മഴയെ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറുകയും മരങ്ങൾ പൊട്ടിവീഴുകയും ചെയ്തതിനാൽ വന്ദേഭാരത് ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു.

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറുകയും മരങ്ങൾ പൊട്ടിവീഴുകയും ചെയ്തതിനാൽ വന്ദേഭാരത് ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു. രാവിലെ 6.25ന് പുറപ്പെടേണ്ട മംഗളൂരു -തിരുവനന്തപുരം വന്ദേഭാരത് ഒന്നര മണിക്കൂർ വൈകി ഓടുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. 7.49നാണ് മംഗളൂരുവിൽനിന്ന് ട്രെയിൻ പുറപ്പെട്ടത്.

മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ്, കചെ​ഗുഡ മുരുഡേശ്വർ എക്സ്പ്രസ്, ബം​ഗളൂരു തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ, ​ഗോരക്പൂർ തിരുവനന്തപുരം രപ്തിസാ​ഗർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും നിലവിൽ വൈകി ഓടുകയാണ്. മംഗലാപുരം -ചെ​ന്നൈ താംബരം എഗ്മൂർ എക്സ്പ്രസും ഏറനാട് എക്സ്പ്രസും വൈകിയോടുകയാണ്.

മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ് 1 മണിക്കൂർ 45 മിനിറ്റ് വൈകി. കചെ​ഗുഡ മുരുഡേശ്വർ എക്സ്പ്രസ് 50 മിനിറ്റ് വൈകുന്നു. ബം​ഗളൂരു തിരുവനന്തപുരം സ്പെഷ്യൽ (06555) ട്രെയിൻ 1 മണിക്കൂർ 30 മിനിറ്റ് വൈകുന്നു. ​ഗോരക്പൂർ തിരുവനന്തപുരം രപ്തിസാ​ഗർ എക്സ്പ്രസ് 4 മണിക്കൂർ 30 മിനിറ്റ് വൈകിയോടുന്നു. ​ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് ഒരു മണിക്കൂർ വൈകുന്നു. മറ്റ് എല്ലാ ട്രെയിനുകൾ കൃത്യ സമയം പാലിക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. 

facebook twitter