ആഭിചാരവും മന്ത്രവാദവും നിരോധിക്കാൻ നിയമം നിർമ്മിക്കില്ലെന്ന് സർക്കാർ;അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

02:18 PM Jun 24, 2025 |


കൊച്ചി: സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാൻ നിയമം നിർമ്മിക്കില്ലെന്ന് സർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇത്തരത്തിലൊരു നിലപാട് അറിയിച്ചത്. നിയമ നിർമ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും സർക്കാർ അറിയിച്ചു.

 2019ലെ ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാർശയും നടപ്പാക്കില്ല. എന്നാൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം നൽകാൻ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം നൽകിയിട്ടുണ്ട്.

Trending :