സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

08:03 AM Mar 09, 2025 | Suchithra Sivadas

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും. ഇന്ന് വടക്കന്‍ കേരളത്തില്‍ രണ്ട് മുതല്‍ 3°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 37°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വരും ദിവസങ്ങളില്‍ മധ്യ തെക്കന്‍ ജില്ലകളില്‍ ഉച്ചക്ക് ശേഷം ഒറ്റപെട്ട മഴയ്ക്കും സാധ്യതയുണ്ട്.


മറ്റന്നാളോടെ കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായേക്കും. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.