+

ഏറ്റവുമധികം കളക്ഷന്‍ നേടിയ താരങ്ങള്‍ ആരൊക്കെ? 2025 ആദ്യ പകുതിയിലെ ടോപ്പ് 10 ഹിറ്റ്സ്

മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2024. . 2025 പിറന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തിന്‍റെ തുടര്‍ച്ച ബോക്സ് ഓഫീസില്‍ സംഭവിക്കുമോ എന്ന് സിനിമാ മേഖലയ്ക്ക് സംശയവും ആശങ്കയുമുണ്ടായിരുന്നു

മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2024. . 2025 പിറന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തിന്‍റെ തുടര്‍ച്ച ബോക്സ് ഓഫീസില്‍ സംഭവിക്കുമോ എന്ന് സിനിമാ മേഖലയ്ക്ക് സംശയവും ആശങ്കയുമുണ്ടായിരുന്നു. തമിഴ്, തെലുങ്ക് സിനിമാ മേഖലകളില്‍ ആ സംശയം തുടരുമ്പോള്‍ മോളിവുഡിനെ സംബന്ധിച്ച് ബോക്സ് ഓഫീസിന് ആശ്വസിക്കാനുള്ള വക ഈ വര്‍ഷവുമുണ്ട്. 

ആദ്യ പകുതി പിന്നിടുമ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം സംഭവിച്ചുകഴിഞ്ഞു. മോളിവുഡ് താരങ്ങളില്‍ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ മോഹന്‍ലാലിന്‍റെ, വിജയങ്ങളിലേക്കുള്ള തിരിച്ചുവരവാണ് ഈ വര്‍ഷത്തെ പ്രധാന കാര്യങ്ങളിലൊന്ന്. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. വിവിധ ട്രാക്കര്‍മാരുടെ കണക്കുകള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ലിസ്റ്റ്.

മോളിവുഡിന്‍റെ 2025 ആദ്യ പകുതിയിലെ ടോപ്പ് 10 ലിസ്റ്റില്‍ പ്രധാന താരങ്ങളില്‍ മിക്കവരും ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. രണ്ട് ചിത്രങ്ങളുമായി മോഹന്‍ലാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മമ്മൂട്ടി, ദിലീപ്, ടൊവിനോ തോമസ്, നസ്‍ലെന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ബേസില്‍ ജോസഫ് എന്നിവരൊക്കെയുണ്ട്. നായക നിരയിലെ പുതിയ കണ്ടെത്തലായി മാറിയേക്കാവുന്ന സന്ദീപ് പ്രദീപും ടോപ്പ് 10 ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

2025 ആദ്യ പകുതിയില്‍ ഏറ്റവും കളക്ഷന്‍ നേടിയ 10 മലയാള സിനിമകള്‍

1. എമ്പുരാന്‍- 266.81 കോടി

2. തുടരും- 235.38 കോടി

3. ആലപ്പുഴ ജിംഖാന- 70.6 കോടി

4. രേഖാചിത്രം- 56.75 കോടി

5. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി- 54.01 കോടി

6. നരിവേട്ട- 29.27 കോടി

7. ബസൂക്ക- 27.02 കോടി

8. പ്രിന്‍ഡ് ആന്‍ഡ് ഫാമിലി- 26.31 കോടി

9. മരണമാസ്- 18.96 കോടി

10. പടക്കളം- 18.77 കോടി

facebook twitter