ലണ്ടനില്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നു

01:49 PM Mar 28, 2025 | Neha Nair

ലണ്ടൻ : ലണ്ടനില്‍ ഗുരുവായൂരപ്പ ക്ഷേത്രത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നു.

ഈ മാസം 29ന് ശനിയാഴ്ച വൈകിട്ട് ആറു മണിമുതല്‍ ലണ്ടനിലെ ക്രോയിഡോണിലെ വെസ്റ്റ് തൊണ്ടാന്‍ കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. പൊങ്കാല സമര്‍പ്പണം, ദേവീ ഉപാസന, മഹിഷാസുര മര്‍ദിനി സ്തുതി, നാമജപം, ദീപാരാധന, അന്നദാനം എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടാകും.