വീട്ടിൽ തന്നെ ഒരു വെജ് മയോണൈസ്

04:15 PM Aug 19, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകൾ

സൺ ഫ്ലവർ ഓയിൽ – ഒരു കപ്പ്
തണുത്ത പാൽ– കാൽ കപ്പ്
വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീർ  – ഒന്നേകാൽ ടീസ്പൂൺ
കടുക് പൊടി– ഒരു നുള്ള്
ഉപ്പ് – പാകത്തിന്
പൊടിച്ച പഞ്ചസാര– രണ്ട് കപ്പ്‌

തയ്യാറാക്കുന്ന രീതി

എല്ലാ ചേരുവകളും ഒരു പാത്രത്തിലെടുത്ത് നന്നായി വിപ്പ് ചെയ്യുക. അല്ലെങ്കിൽ ചെറിയ മിക്സിയുടെ ജാറിലേക്ക് ഇട്ട് റിവേഴ്സിൽ അടിച്ചെടുക്കാം. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുന്നതുവരെ ഇത് തുടരുക. അല്പസമയത്തിനുള്ളിൽ തന്നെ ഇത് ക്രീം രൂപത്തിൽ ആകും. വളരെ എളുപ്പത്തിൽ അധികം സമയം പോലും ചെലവഴിക്കാതെ മുട്ട ഇല്ലാത്ത മയോണൈസ് റെഡി.