രാ​ജ്യ​ത്ത്​ ശ​രീ​അ​ ഭ​ര​ണം സ്ഥാ​പി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ​; ഹോമിയോ ഡോക്ടർ അറസ്റ്റിൽ

03:35 PM Aug 06, 2025 | Neha Nair

മും​ബൈ: രാ​ജ്യ​ത്ത്​ ശ​രീ​അ​ ഭ​ര​ണം സ്ഥാ​പി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​ ഹോ​മി​യോ ഡോ​ക്ട​റെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​ദ്​​ലാ​പു​രി​ൽ നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ്​ ഭീ​ക​ര​വി​രു​ദ്ധ സേ​ന (എ.​ടി.​എ​സ്) അ​റ​സ്റ്റ്​ ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി ജോ​ലി​യി​ലാ​യി​രി​ക്കെ ഡോ. ​ഉ​സ്മാ​ൻ മാ​ജ്​ ശൈ​ഖി​നെ ആ​ണ്​ യു.​പി എ.​ടി.​എ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

 ‘റി​വൈ​വി​ങ്​ ഇ​സ്​​ലാം’ എ​ന്ന പേ​രി​ലു​ള്ള വാ​ട്സ്ആ​പ്​ ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്റ്റി​ലാ​യ യു.​പി സ്വ​ദേ​ശി അ​ജ്​​മ​ൽ അ​ലി​യു​ടെ കു​റ്റ​സ​മ്മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​റ​സ്റ്റെ​ന്ന്​ എ.​ടി.​എ​സ്​ പ​റ​ഞ്ഞു. സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച്​ ശ​രീ​അ ഭ​ര​ണം സ്ഥാ​പി​ക്കാ​ൻ ഇ​വ​ർ ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ്​ ആ​രോ​പ​ണം.