+

വീട്ടുവളപ്പിലെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് വീട് കയറി ആക്രമണം ; തിരുവല്ലയിൽ ഗൃഹനാഥന് പരിക്ക്

വീട്ടുവളപ്പിലെ ലഹരി ഉപയോഗം ചോദ്യം ചെയ്ത ഗൃഹനാഥനെ വീട് കയറി ആക്രമിച്ചതായി പരാതി. പെരിങ്ങര നടുവിലെ പറമ്പില്‍ ഗംഗാധരന് (62) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഗംഗാധരന്റെ പുരയിടത്തിന് സമീപം മൂന്ന് യൂവാക്കള്‍ ലഹരി ഉപയോഗിച്ചു കൊണ്ടിരുന്നത് ചോദ്യം ചെയ്തതാണ് സംഭവത്തിൻ്റെ തുടക്കം

പത്തനംതിട്ട : തിരുവല്ലയിൽ  വീട്ടുവളപ്പിലെ ലഹരി ഉപയോഗം ചോദ്യം ചെയ്ത ഗൃഹനാഥനെ വീട് കയറി ആക്രമിച്ചതായി പരാതി. പെരിങ്ങര നടുവിലെ പറമ്പില്‍ ഗംഗാധരന് (62) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഗംഗാധരന്റെ പുരയിടത്തിന് സമീപം മൂന്ന് യൂവാക്കള്‍ ലഹരി ഉപയോഗിച്ചു കൊണ്ടിരുന്നത് ചോദ്യം ചെയ്തതാണ് സംഭവത്തിൻ്റെ തുടക്കം. പ്രകോപിതരായ സംഘം ഗംഗാധരനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.

 അക്രമത്തില്‍ തോളെല്ലിനും കൈകാലുകള്‍ക്കും പരിക്കേറ്റ ഗംഗാധരനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിക്കീഴ് പോലീസ് കേസെടുത്തു.

facebook twitter