ചേരുവകൾ
ഉരുളക്കിഴങ്ങ് രണ്ട്
ഉപ്പ്
വെള്ളം
മൈദ നാല് ടേബിൾ സ്പൂൺ
അരിപ്പൊടി രണ്ട് ടേബിൾ സ്പൂൺ
മുളകുപൊടി
വെള്ളം
വെളുത്തുള്ളി
ഇഞ്ചി
സവാള 1
ക്യാപ്സിക്കം -ഒരു കഷണം
കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ
എള്ള്
ടൊമാറ്റോ കെച്ചപ്പ് -രണ്ട് ടേബിൾ സ്പൂൺ
സോയാസോസ് -ഒരു ടീസ്പൂൺ
ഹോട്ട് സോസ്,
ചില്ലി സോസ് -ഒരു ടേബിൾ സ്പൂൺ
വെള്ളം
ഹണി ചില്ലി പൊട്ടറ്റോ തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ഫ്രഞ്ച് ഫ്രൈസ് ന് ചെയ്യുന്ന പോലെ അരിഞ്ഞെടുക്കുക, എടുത്തതിനുശേഷം വെള്ളത്തിൽ ഉപ്പിട്ട് ഉരുളക്കിഴങ്ങ് ചേർത്ത് ഒന്ന് വേവിച്ചെടുക്കാം, ശേഷം വെള്ളത്തിൽ നിന്നും മാറ്റുക. ഒരു ബൗളിലേക്ക് മൈദ അരിപ്പൊടി മുളകുപൊടി ഉപ്പ് ഇവ ചേർത്ത് അല്പം വെള്ളം ഒഴിച്ച് കലക്കുക നല്ല കട്ടിയായി വേണം തയ്യാറാക്കാൻ വേവിച്ചെടുത്ത ഉരുളക്കിഴങ്ങുകൾ ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് ഫ്രൈ ആക്കി എടുക്കാം. മറ്റൊരു പാനിൽ അല്പം എണ്ണ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ആദ്യം ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് സവാള ക്യാപ്സിക്കം എന്നിവ ചേർക്കണം ഒന്ന് മിക്സ് ചെയ്ത പാടെ കാശ്മീരി മുളകുപൊടിയും സോസുകളും ചേർക്കണം അല്പം ഉപ്പും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക അല്പം എള്ള് കൂടി ചേർക്കണം ഇതിലേക്ക് ഫ്രൈ ചെയ്തെടുത്ത ഉരുളക്കിഴങ്ങ് ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം