+

ചർമത്തിലെ പ്രശ്നങ്ങൾക്ക് തേൻ

തേൻ ഒരു പ്രകൃതിദത്തമായ മോയ്‌സ്‌ചറൈസറായതിനാൽ ചർമ്മത്തിൽ ജലാംശം നിലനിർത്താനും മൃദുവും മിനാസമുള്ളതാക്കാനും ഇത് ഗുണം ചെയ്യും

തേൻ ഒരു പ്രകൃതിദത്തമായ മോയ്‌സ്‌ചറൈസറായതിനാൽ ചർമ്മത്തിൽ ജലാംശം നിലനിർത്താനും മൃദുവും മിനാസമുള്ളതാക്കാനും ഇത് ഗുണം ചെയ്യും. വീക്കം, പ്രകോപനം, മുറിവുകൾ, പൊള്ളൽ തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും തേൻ സഹായിക്കും.

തേനിലെ ആൻ്റി ഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുകയും പ്രായമായാൽ പ്രക്രിയ കുറയ്ക്കുകയും ചെയ്യും. ചർമ്മ സംരക്ഷണത്തിനായി തേൻ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

ഒന്ന്...
ഒരു സ്‌പൂൺ തേനിലേക്ക് രണ്ട് ടീസ്‌പൂൺ തൈര്, ഒരു ടീസ്‌പൂൺ കടലമാവ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയാം. ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഇത് ഗുണകരമാണ്.
രണ്ട്...
ഒരു ടീസ്‌പൂൺ അരിപ്പൊടിയും രണ്ട് ടീസ്‌പൂൺ തൈരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും മിക്‌സ് ചെയ്യുക. ഇതിലേക്ക് ഒരു സ്‌പൂൺ തേനും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുക. 15 മുതൽ 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ചർമ്മത്തിലെ ചുളിവുകളും പാടുകളും തടയാൻ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
മൂന്ന്...
ഒരു പഴം നന്നായി ഉടച്ച ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ തേൻ ഒഴിച്ച് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
നാല്...
രണ്ട് ടേബിൾ സ്‌പൂൺ തേനും ഒരു ടീസ്‌പൂൺ കറുവപ്പട്ട പൊടിച്ചതും മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഈ പാക്ക് മുഖത്ത് പ്രയോഗിക്കുമ്പോൾ കണ്ണിനു ചുറ്റുമുള്ള ഭാഗം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അഞ്ച്...
ഒരു കഷ്‌ണം പഴുത്ത പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്‌പൂൺ തേൻ ഒഴിച്ച് മിക്‌സ് ചെയ്യുക. മുഖം നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
ആറ്...
ഒരു ടേബിൾ സ്‌പൂൺ തേനും അൽപം മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചർമ്മത്തിലെ പാടുകൾ, മുഖക്കുരു എന്നിവ തടയാൻ ഇത് സഹായിക്കും.
facebook twitter