പാകിസ്ഥാന്റെ ധാക്കയിലെ ഹൈക്കമ്മീഷണറുടെ ഹണിട്രാപ്പ് വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്

07:03 AM May 14, 2025 |


പാകിസ്ഥാന്റെ ധാക്കയിലെ ഹൈക്കമ്മീഷണര്‍ സയിദ് അഹമ്മദ് മാറൂഫിന്റെ ഹണിട്രാപ്പ് വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിച്ചു. സയിദ് മാറൂഫ് മെയ് 11 ന് ധാക്കയില്‍ നിന്ന് ദുബായ് വഴി ഇസ്ലാമാബാദിലേക്ക് പോയെന്നാണ് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും, സയിദ് മാറൂഫ് ഔദ്യോഗികമായി അവധിയിലാണ് എന്നാണ് അധികൃതരുടെ വിശദീകരണം. 

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ ഇതുവരെ യാതൊരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. ധാക്കയിലെ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ മുഹമ്മദ് ആസിഫ് താല്‍ക്കാലികമായി ആക്ടിംഗ് ഹൈക്കമ്മീഷണറായി ചുമതലയേറ്റു. സയിദ് മാറൂഫും ഒരു ബംഗ്ലാദേശി യുവതിയും ഉള്‍പ്പെടുന്ന ചിത്രങ്ങളും സ്വകാര്യ ദൃശ്യങ്ങളെന്ന് പറയപ്പെടുന്ന വീഡിയോകളും ഓണ്‍ലൈനില്‍ പ്രചരിച്ചത് വലിയ വിവാദങ്ങളിലേക്ക് പോകുമ്പോഴാണ് അദ്ദേഹം  അദ്ദേഹം രാജ്യം വിട്ടത്. 
ഇതോടെ സ്ഥാനപതി ഹണിട്രാപ്പില്‍ അകപ്പെട്ടതായിരിക്കാം രാജ്യം വിടാനുള്ള കാരണമെന്നാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്. ബംഗ്ലാദേശിലെ പാകിസ്ഥാന്‍ അംബാസഡര്‍ സയ്യിദ് അഹമ്മദ് മാറൂഫ് ഒരു ബംഗ്ലാദേശി മുസ്ലീം പെണ്‍കുട്ടിയുമായി ബന്ധത്തിലായിരുന്നു. ചില സ്വകാര്യ വിവരങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അവധിക്ക് അയച്ചു എന്നാണ് വോയിസ് ഓഫ് ബംഗ്ലാദേശി ഹിന്ദുസ് എന്ന എക്‌സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്. 

വീഡിയോകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സയിദ് അഹമ്മദ് മാറൂഫ് ബംഗ്ലാദേശിലെ പാകിസ്ഥാന്റെ നയതന്ത്രപരമായ ഇടപെടലുകളില്‍ സജീവമായിരുന്നു. 2023 ഡിസംബറിലാണ് അദ്ദേഹം ബംഗ്ലാദേശിലെ പാകിസ്ഥാന്റെ ഹൈക്കമ്മീഷണറായി ചുമതലയേറ്റത്.