സന്നിധാനത്ത് വിദേശമദ്യം പിടികൂടി. ഹോട്ടല്‍ തൊഴിലാളിയായ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ബിജു(51)വില്‍ നിന്നാണ് നാലര ലിറ്റര്‍ മദ്യം പിടികൂടിയത്. ഹോട്ടലിന് സമീപം ഇയാള്‍ താമസിച്ചിരുന്ന ടെന്റില്‍ നിന്ന് മദ്യം കണ്ടെടുക്കുകയായിരുന്നു.
ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പൂര്‍ണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനം. ഇവിടെ നിന്നും ഇതിനോടകം നിരവധി തവണ മദ്യം പിടികൂടിയിട്ടുണ്ട്. സന്നിധാനത്തടക്കം വ്യാപകമായി മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.