കോഴിക്കോട് തെങ്ങ് കടപുഴകി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

08:04 PM Aug 07, 2025 | Kavya Ramachandran

കോഴിക്കോട് : വാണിമേലിൽ തെങ്ങ് കടപുഴകി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. കുനിയിൽ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.15 ഓടെയാണ് അപകടം.

പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. വീടിന്റെ മുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം. അപകടം നടന്ന ഉടൻ വളയം പൊലീസെത്തി ഫഹീമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ.