ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

05:45 AM Feb 01, 2025 | Suchithra Sivadas

മലപ്പുറം എടക്കരയില്‍ ഓടുന്ന ബസില്‍ നിന്നും തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂത്തേടം താഴെ ചെമ്മംതിട്ട കടായിക്കോടന്‍ മറിയുമ്മ (62) ആണ് മരിച്ചത്. ഡോര്‍ അടക്കാതെയായിരുന്നു ബസ് യാത്ര നടത്തിയിരുന്നത്. 

നെല്ലിക്കുത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന കിസാന്‍ ബസിന്റെ തുറന്ന് കിടക്കുന്ന ഡോര്‍ വഴി മറിയുമ്മ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.വൈകുന്നേരം 3.10ന് മൂത്തേടം എണ്ണക്കരകള്ളിയില്‍ വെച്ചായിരുന്നു അപകടം.