ചേരുവകൾ
നൂഡിൽസ് - 100 ഗ്രാം
·ബീൻസ് - ½ കപ്പ്
·കാരറ്റ് - ½ കപ്പ്
·കാബേജ് - ½ കപ്പ്
സവാള - 1 എണ്ണം
മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ
മുളകുപൊടി - ½ ടീസ്പൂൺ
കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
ടൊമാറ്റോ സോസ് - 3 ടേബിൾസ്പൂൺ
ചൂട് വെള്ളം - ¼ കപ്പ്
പഞ്ചസാര - ½ ടീസ്പൂൺ
ഓയിൽ
ഉപ്പ്
വെള്ളം
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് – പാനിൽ നൂഡിൽസ് വേവിക്കാൻ വെള്ളം വയ്ക്കുക. ഈ വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾസ്പൂൺ ഒായിലും ചേർത്തു കൊടുക്കണം. വെള്ളം നന്നായി തിളച്ചാൽ നൂഡിൽസ് ഇട്ടു വേവിക്കാം.
നൂഡിൽസ് വെന്തു വന്നാൽ വെള്ളം ഊറ്റി കളയണം.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുക്കാം.
ഓയിൽ ചൂടായി വന്നാൽ ബീൻസ്, കാരറ്റ്, കാബേജ്, സവാള എന്നിവ ചേർത്ത് വഴറ്റുക (ആവശ്യത്തിന് ഉപ്പും ഇട്ടു കൊടുക്കണം). ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റുക.
ശേഷം ടൊമാറ്റോ സോസ് ചേർത്തു യോജിപ്പിക്കുക.
കാൽ കപ്പ് ചൂടു വെള്ളവും കൂടി ചേർത്തു നന്നായി യോജിപ്പിച്ച ശേഷം വേവിച്ചു വച്ച നൂഡിൽസും ചേർത്തു മിക്സ് ചെയ്യാം. ശേഷം അര ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്താൽ നൂഡിൽസ് തയാർ.