കുവൈത്തില്‍ വന്‍തോതിലുള്ള മയക്കുമരുന്നു പിടിച്ചെടുത്തു

01:06 PM Nov 06, 2025 | Suchithra Sivadas

കുവൈത്തില്‍ വന്‍തോതിലുള്ള മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും ലക്ഷ്യമിട്ട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാര്‍ഡ് നിര്‍ണ്ണായകമായ ഒരു ഓപ്പറേഷനിലൂടെയാണ് വന്‍തോതിലുള്ള മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തത്. 

ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്.

193 ഹാഷിഷ് കഷണങ്ങള്‍, 93 സൈക്കോട്രോപിക് മരുന്നുകള്‍ (ഏകദേശം 10,000 ഗുളികകള്‍), എന്നിവ പിടിച്ചെടുത്തു. അനധികൃത വിതരണത്തിനായി ലക്ഷ്യമിട്ടായിരുന്നു ഇവ കടത്തിയത്