ട്രെയിനിലെ ശുചിമുറിയിൽ മനുഷ്യ ഭ്രൂണം കണ്ടെത്തിയ സംഭവം ; അ​ന്വേ​ഷ​ണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കും

10:05 AM Aug 19, 2025 |


ആ​ല​പ്പു​ഴ: ആലപ്പുഴയിൽ ട്രെയിനിലെ ശുചിമുറിയിൽ മനുഷ്യ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്. ആ​ല​പ്പു​ഴ- ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ ഭ്രൂ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാണ് ആ​ന്ധ്ര, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം നടത്തുക. ഇ​വ​രെ ഉ​ട​ൻ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യും.

ഇക്കഴിഞ്ഞ 14ന് ​രാ​ത്രി​യാ​ണ് ആലപ്പുഴയിൽ എ​ത്തി​യ ധ​ൻ​ബാ​ദ് എ​ക്സ്‌​പ്ര​സി​ൻറെ ശു​ചി​മു​റി​യു​ടെ മാലിന്യക്കൊട്ടയിൽ നാ​ല് മാ​സ​ത്തോ​ളം വ​ള​ർ​ച്ച എ​ത്തി​യ ഭ്രൂ​ണം ക​ണ്ടെ​ത്തി​യ​ത്. ശു​ചി​മു​റി​യി​ൽ ര​ക്തം ക​ണ്ട ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളികൾ ആ​ർ​ത്ത​വ ര​ക്ത​മോ മ​റ്റോ ആ​യി​രി​ക്കു​മെ​ന്ന് ക​രു​തി വൃ​ത്തി​യാ​ക്കിയിരുന്നു. മ​റ്റു അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യി​രു​ന്നി​ലെലന്നും ഇ​തി​ന് ശേ​ഷ​മാ​ണ് ഭ്രൂ​ണം വേ​സ്റ്റ് ബി​ന്നി​ൽ ക​ണ്ട​തെ​ന്നും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി പൊലീസിന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

അന്വേഷണത്തിന്റെ ഭാഗമായി ട്രെ​യി​നി​ൻറെ S3, S4 കോ​ച്ചു​ക​ളി​ൽ സ​ഞ്ച​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചു. സംശയാസ്പദമായി കരുതുന്നവർ സം​ഭ​വ​ത്തി​നു മു​ൻ​പോ ശേ​ഷ​മോ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ആ​ശു​പ​ത്രി​ക​ൾ അ​ട​ക്കം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ ര​ണ്ട് സീ​റ്റു​ക​ളി​ൽ​നി​ന്ന് ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യി​രു​ന്നു. ട്രെ​യി​നി​ൽ വ​ച്ച് സ്വാ​ഭാ​വി​ക​മാ​യി അ​ബോ​ർ​ഷ​ൻ സം​ഭ​വി​ച്ച​തോ അ​ല്ലെ​ങ്കി​ൽ മെ​ഡി​സി​ൻ എ​ടു​ത്ത ശേ​ഷം അ​ബോ​ർ​ഷ​ൻ സ​മ​യ​ത്ത് അ​തൊ​ളി​പ്പി​ക്കാ​ൻ ട്രെ​യിൻ തെ​ര​ഞ്ഞെ​ടു​ത്ത​തോ ആ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​ൻറെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.