+

ഞാന്‍ കാര്‍ത്തി സാറിന്റെ ഭയങ്കര ഫാന്‍, എത്ര തവണ 'പയ്യ' കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല; കൃതി ഷെട്ടി

എല്ലാവര്‍ക്കും എപ്പോഴും നല്ലത് നടക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് കാര്‍ത്തി സാര്‍', കൃതി ഷെട്ടിയുടെ വാക്കുകള്‍.


നടന്‍ കാര്‍ത്തിയെക്കുറിച്ച് കൃതി ഷെട്ടി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്. താന്‍ കാര്‍ത്തിയുടെ വലിയ ഫാന്‍ ആണെന്നും അദ്ദേഹത്തിനെ നേരിട്ട് കണ്ടതിന് ശേഷം ആ ഇഷ്ടം കൂടുകയാണ് ചെയ്തതെന്നും കൃതി പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ വാ വാതിയാരെയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു നടി.


'ഞാന്‍ കാര്‍ത്തി സാറിന്റെ ഭയങ്കര ഫാന്‍ ആണ്. ഞാന്‍ എത്ര തവണ പയ്യ കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. നിങ്ങള്‍ ഒരാളുടെ ഫാന്‍ ആണെങ്കില്‍ അയാളെ ഒരിക്കലും മീറ്റ് ചെയ്യരുത് എന്ന് പലരും പറയാറുണ്ട് പക്ഷെ കാര്‍ത്തി സാറിന്റെ കാര്യത്തില്‍ എന്റെ ഇഷ്ടം കൂടിയിട്ടേ ഉള്ളൂ. എല്ലാവര്‍ക്കും എപ്പോഴും നല്ലത് നടക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് കാര്‍ത്തി സാര്‍', കൃതി ഷെട്ടിയുടെ വാക്കുകള്‍.

facebook twitter