+

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും പേരിനൊപ്പം തന്റെ പേരും ചേര്‍ത്തുവെക്കുന്നതില്‍ ഏറെ അഭിമാനം ; കമല്‍ ഹാസന്‍

ലാല്‍സാറും മമ്മുട്ടിയും കമല്‍ ഹാസനും ഒന്നാകുന്നതെങ്ങനെയാണ്?

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും പേരിനൊപ്പം തന്റെ പേരും ചേര്‍ത്തുവെക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നു എന്ന് കമല്‍ ഹാസന്‍. കമല്‍ ഹാസന്‍ നായകനാകുന്ന 'തഗ് ലൈഫ്' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമലും സംഘവും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെക്കുറിച്ച് കമല്‍ ഹാസന്‍ പറഞ്ഞ ഓരോ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധ നേടുകയാണ്. ലാല്‍സാറും മമ്മൂട്ടിയും കമല്‍ ഹാസനും ഒന്നാകുന്നതെങ്ങനെയാണ് എന്നും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടെയും പേരിനൊപ്പം തന്റെ പേരും ചേര്‍ത്തുവെക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നു എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.

ലാല്‍സാറും മമ്മുട്ടിയും കമല്‍ ഹാസനും ഒന്നാകുന്നതെങ്ങനെയാണ്? ഞങ്ങള്‍ ഒരു ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഓരോരുത്തരും മികച്ച കലാകാരന്മാരാണ്. ആ കലാകാരന്മാരുടെ പേരിനൊപ്പം ഞാന്‍ എന്റെ പേരും ചേര്‍ത്തു. എനിക്ക് അതില്‍ അഭിമാനമുണ്ട്,' എന്ന് കമല്‍ഹാസന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു തഗ് ലൈഫ് ടീം കേരളത്തില്‍ എത്തിയത്. മോഹന്‍ലാലിനെ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതായും കമല്‍ വേദിയില്‍ വെച്ച് പറഞ്ഞിരുന്നു.

facebook twitter