'ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഗൃഹനാഥന്റെ പേരുകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

07:41 AM Jul 09, 2025 |


വയനാട് മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി ഡിവൈഎഫ്ഐ നല്‍കുന്ന വീടുകളുമായി ബന്ധപ്പെട്ട് ചോദിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. 'ഡിവൈഎഫ്ഐ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു, ഡിവൈഎഫ്ഐ പൂര്‍ത്തിയാക്കിയ വീട്ടില്‍ താമസിക്കുന്ന ഗൃഹനാഥന്റെ പേര് ഒന്ന് പറഞ്ഞു തരാമോ?', എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. ഈ ചോദ്യത്തിനാണ് വി കെ സനോജിന്റെ മറുപടി.

അതിനാല്‍ സര്‍ക്കാര്‍ നിര്‍മാണം ആരംഭിച്ച ടൗണ്‍ഷിപ്പില്‍ ഒരു വീടിന് 20 ലക്ഷം വച്ച് 100 വീടിന്റെ നിര്‍മാണ ചിലവായ 20 കോടി നല്‍കുന്നതിന്റെ കരാര്‍ പത്രമാണിത്. അല്ലാതെ നേരിട്ട് വീട് വച്ച് കൊടുത്ത് ഡിവൈഎഫ്ഐ ഗ്രാമം ഉണ്ടാക്കാനോ അവരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കും വിധം പാര്‍ട്ടി / സംഘടനാ ചിഹ്നങ്ങള്‍ വീട്ടില്‍ പതിപ്പിക്കാനോ ഞങ്ങള്‍ ഉദ്ദേശിക്കുന്നേയില്ല. അതിനാല്‍ വീട് ലഭിക്കുന്ന ഗൃഹനാഥന്റെ പേരുകള്‍ സര്‍ക്കാരാണ് വെളിപ്പെടുത്തുക.', എന്നാണ് വി കെ സനോജിന്റെ മറുപടി.