+

അവനെ പറയുമ്പോള്‍ നല്ല ഇടി കൊടുക്കാന്‍ തോന്നും', മാധവ് സുരേഷിനെതിരെയുളള ട്രോളുകളില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്

നിലവാരമാണോ പ്രശ്‌നം അതോ എന്റെ അനുജന്‍ ആ സിനിമ ചെയ്തതാണോ പ്രശ്‌നം എന്നത് എനിക്ക് മനസിലാകുന്നില്ല'',

ആദ്യ ചിത്രത്തിലെ ഡയലോഗിന്റെ പേരില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുളള ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് മാധവ് സുരേഷ്. അഭിനയിക്കാന്‍ അറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാധവിനെതിരെ പരിഹാസങ്ങള്‍ വന്നത്. ഇതിന് പിന്നാലെ തനിക്ക് അഭിനയം പറ്റില്ലെന്ന് തോന്നുമ്പോള്‍ പണി നിര്‍ത്തി പൊയ്‌ക്കോളാമെന്നും അതുവരെ താന്‍ ഇവിടെ കാണുമെന്നും മാധവ് മറുപടി നല്‍കി. അനിയനെതിരെ വരുന്ന ഇത്തരം പരിഹാസങ്ങളില്‍ ഗോകുല്‍ സുരേഷും ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ്. മാധവ് പറഞ്ഞ ഡയലോഗ് അക്ഷരം മാറ്റിയൊക്കെയാണ് ഉപയോഗിക്കുന്നതെന്നും അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ അതോ തന്റെ അനുജന്‍ ആ സിനിമ ചെയ്തതാണോ പ്രശ്‌നമെന്ന് തനിക്ക് അറിയില്ലെന്നും ഗോകുല്‍ പറയുന്നു.

''എന്നെ പറഞ്ഞാല്‍ എനിക്ക് കുഴപ്പമില്ല. പക്ഷേ വീട്ടുകാരെ പറയുമ്പോള്‍ പ്രശ്‌നമാണ്. പിന്നെ എന്റെ അനുജനൊക്കെ ചെറുതല്ലേ. അവനെ പറയുമ്പോള്‍ നല്ല ഇടി കൊടുക്കാന്‍ എനിക്ക് തോന്നും. ഇടി കൊടുക്കാന്‍ തുടങ്ങിയാല്‍ എവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും അറിയില്ല, പിന്നെ നമ്മളെ വില്ലനായി ചിത്രീകരിക്കപ്പെടും. അത് കാണാന്‍ നാട്ടുകാരും ഉണ്ട്. അനുജന്റെ സിനിമയിലെ ഡയലോഗ് ഇപ്പോള്‍ സ്ഥിരം എടുത്ത് കളിയാക്കുന്നുണ്ട്. എന്നാല്‍ ആ ഡയലോ?ഗും അല്ല അക്ഷരം മാറ്റിയിട്ടൊക്കെ ആണ് ഇടുന്നത്. അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ പ്രശ്‌നം അതോ എന്റെ അനുജന്‍ ആ സിനിമ ചെയ്തതാണോ പ്രശ്‌നം എന്നത് എനിക്ക് മനസിലാകുന്നില്ല'', ?ഗോകുല്‍ പറഞ്ഞു.

''തമാശയ്ക്ക് ഒക്കെയാണെങ്കില്‍ കുഴപ്പമില്ല. പക്ഷേ അതിനെ മോശപ്പെട്ട രീതിയില്‍, അവന്റെ മനസ് വിഷമിപ്പിക്കുന്ന രീതിയില്‍ ചെയ്യരുത്. പുറമെ പുള്ളി ഭയങ്കര സ്‌ട്രോങ് ആയിട്ടൊക്കെ നിക്കും. പക്ഷേ എന്നെക്കാളും ഏഴ് വയസ് ഇളയതാണ് അവന്‍. എനിക്ക് തോന്നുന്നത് അവനും വിഷമം വരും. മനുഷ്യന്‍ തന്നെയല്ലേ. നോര്‍മലി എല്ലാവരുടേയും ഉള്ളില്‍ ഒരു വിഷമം ഉണ്ടാകും. എടാ എട്ട്, ഒന്‍പത് കൊല്ലമായി ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. മലയാളികള്‍ക്ക് എന്നെ എത്രത്തോളം അറിയാമെന്ന് എനിക്കറിയില്ല. നിന്നെ ഇത്രയും എളുപ്പത്തില്‍ അവര്‍ തിരിച്ചറിഞ്ഞു. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്ന് ഞാന്‍ പറയും'', ഗോകുല്‍ തുറന്നുപറഞ്ഞു.

facebook twitter