+

'എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനില്‍ എത്തിയതേ ഉള്ളൂ, അപ്പോഴാണ് വിവരമറിയുന്നത്'; ഹൃദയം ദുരന്തബാധിതര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമെന്ന് ശശി തരൂര്‍

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്റെ ട്വീറ്റ്. 

താന്‍ ഇപ്പോള്‍ ലണ്ടനില്‍ എത്തിയതേ ഉള്ളൂവെന്നും എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂര്‍ എംപി. 

ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് താന്‍ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. തന്റെ ഹൃദയം ദുരന്തബാധിതര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്റെ ട്വീറ്റ്. 

facebook twitter