+

ശമ്പളം 26 ലക്ഷം രൂപവരെ, റിസല്‍ട്ട് വരുമ്പോഴേക്കും ജോലി ഉറപ്പ്, 3,500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ജോലിയുമായി കമ്പനികള്‍

ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ICAI) സംഘടിപ്പിച്ച 62-ാം കാമ്പസ് പ്ലേസ്‌മെന്റ് പ്രോഗ്രാമില്‍ പുതുതായി യോഗ്യതാ നേടിയ സിഎകള്‍ക്ക് ഉയര്‍ന്ന ശമ്പള പാക്കേജുകള്‍ ലഭിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ICAI) സംഘടിപ്പിച്ച 62-ാം കാമ്പസ് പ്ലേസ്‌മെന്റ് പ്രോഗ്രാമില്‍ പുതുതായി യോഗ്യതാ നേടിയ സിഎകള്‍ക്ക് ഉയര്‍ന്ന ശമ്പള പാക്കേജുകള്‍ ലഭിച്ചു. 2025 ബാച്ചിലെ പുതിയ സിഎകള്‍ക്കായി 9 വലിയ സെന്ററുകളിലും 20 ചെറിയ സെന്ററുകളിലും നടന്ന പ്ലേസ്‌മെന്റ് ഡ്രൈവില്‍ 157 കമ്പനികളില്‍ നിന്ന് 3,795 പേര്‍ക്ക് ജോബ് ഓഫറുകള്‍ ലഭിച്ചു. ഇതില്‍ 2,929 പേര്‍ ഓഫറുകള്‍ സ്വീകരിച്ചു.

പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (PFC) നല്‍കിയ 26.60 ലക്ഷം രൂപ വാര്‍ഷിക ശമ്പള പാക്കേജാണ് ഏറ്റവും ഉയര്‍ന്നത്. ശരാശരി കോസ്റ്റ് ടു കമ്പനി 12.88 ലക്ഷം രൂപയാണ്. ഈ വര്‍ഷത്തെ ഉയര്‍ന്ന പാക്കേജ് കഴിഞ്ഞ വര്‍ഷത്തെ 26.50 ലക്ഷത്തില്‍ നിന്ന് അല്പം ഉയര്‍ന്നതാണെന്നുപറയാം. എന്നാല്‍ 2023-ലെ 57-ാം പ്രോഗ്രാമിലെ 28 ലക്ഷത്തില്‍ നിന്ന് കുറവാണ്.

ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്ടറാണ് ഏറ്റവും കൂടുതല്‍ ഓഫറുകള്‍ നല്‍കിയത്. 1,675 ജോബുകള്‍. 994 ഓഫറുകളോടെ ബാങ്കിങ് സെക്ടര്‍ രണ്ടാമതാണ്. സിഎകള്‍ക്ക് വിവിധ മേഖലകളിലെ ശക്തമായ ഡിമാന്‍ഡ് സൂചിപ്പിക്കുന്നതാണ് കാമ്പസ് പ്ലേസ്‌മെന്റ്.

കഴിഞ്ഞ വര്‍ഷം ശരാശരി 12.49 ലക്ഷം രൂപയായിരുന്നു വാര്‍ഷിക ശമ്പളം. ഐസിഎഐയുടെ പ്ലേസ്‌മെന്റ് പ്രോഗ്രാം സിഎ പ്രൊഫഷണലുകള്‍ക്കുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ശക്തമായ പ്ലാറ്റ്‌ഫോമാണ്.
 

facebook twitter