+

ഇടിയപ്പം സോഫ്റ്റായി കിട്ടും

  അരിപ്പൊടി- 2 കപ്പ്     ചൂടുവെള്ളം- 2.5 കപ്പ്      ഉപ്പ്- 1/2 ടീസ്പൂൺ

ചേരുവകൾ

    അരിപ്പൊടി- 2 കപ്പ്
    ചൂടുവെള്ളം- 2.5 കപ്പ് 
    ഉപ്പ്- 1/2 ടീസ്പൂൺ
    എണ്ണ- 2 ടീസ്പൂൺ


തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ രണ്ടര കപ്പ് വെള്ളമെടുത്ത് തിളപ്പിക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾസ്പൂൺ​ എണ്ണയും ചേർക്കാം. വെള്ളം തിളച്ചതിനു ശേഷം അടുപ്പണയ്ക്കാം. രണ്ട് കപ്പ് അരിപ്പൊടിയിലേയ്ക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കാം. മാവ് ഇളക്കാൻ സ്പൂൺ ഉപയോഗിക്കാം. നന്നായി കുഴച്ചെടുത്ത മാവ് 10 മിനിറ്റ് അടച്ചു വയ്ക്കാം. 
    ശേഷം മാവ് പുറത്തെടുക്കാം. ഒരു സേവനാഴിയിലേയ്ക്ക് ഇത് മാറ്റാം.
    ഇഡ്ഡലി പാത്രത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വയ്ക്കാം. ഇഡ്ഡലി തട്ടിയിലേയ്ക്ക് മാവ് പിഴിഞ്ഞെടുക്കാം. 
    ശേഷം അടച്ചു വച്ച് ആവിയിൽ വേവിക്കാം. 10 മിനിറ്റ് വരെ ഇങ്ങനെ വേവിക്കാം. ഇത് പൂപോലുള്ള ഇടിയപ്പം കിട്ടാൻ സഹായിക്കും. 

facebook twitter