+

ഇഡ്‌ലി കടൈ ഒ.ടി.ടിയിലേക്ക്

ഇഡ്‌ലി കടൈ ഒ.ടി.ടിയിലേക്ക്

ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വാത്തി, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്കും വരാനിരിക്കുന്ന 'നിലാവുക്ക് എൻ മേൽ എന്നടി കൊബം' എന്ന ചിത്രത്തിനും ശേഷം സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഇഡ്‌ലി കടൈ'. 

ഇഡ്‌ലി കടൈയുടെ ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിങ് പ്രസന്ന ജി.കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി എന്നിവരാണ് നിർവഹിക്കുന്നത്. ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നാണ് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 10.75 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 29ന് സ്ട്രീമിങ് ആരംഭിക്കും.

facebook twitter