ഇസ്രായേല്‍ വെടി നിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും ; ബ്രിട്ടന്‍

07:08 AM Jul 30, 2025 | Suchithra Sivadas

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടേതാണ് പ്രസ്താവന. സെപ്റ്റംബറിനുള്ളില്‍ ഇസ്രായേല്‍ വെടി നിര്‍ത്തല്‍ നടപടികള്‍ എടുക്കണമെന്നും ഇല്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നുമാണ് നിലപാടെടുത്തത്. 

നേരത്തെ ഫ്രാന്‍സും സമാന നിലപാടെടുത്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ വെച്ച് സെപ്തംബറില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചത്. പിന്നാലെയാണ് ബ്രിട്ടനും നിലപാടറിയിച്ചത്.