എംഎല്‍എ ആയിരുന്ന എന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും ; പൊലീസിനെ വിമര്‍ശിച്ച് ജി സുധാകരന്‍

06:19 AM Apr 28, 2025 |


പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ഫേസ്ബുക്ക് അധിക്ഷേപത്തിന് പിന്നാലെ താന്‍ പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രണ്ട് പെറ്റീഷന്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് അതിന് നടപടിയൊന്നും കൈക്കൊണ്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. എംഎല്‍എ ആയ തന്റെ അവസ്ഥ ഇതാണെങ്കില്‍ ബാക്കി ഉള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും ജി സുധാകരന്‍ ചോദിച്ചു.

'ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരായി പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രണ്ട് പെറ്റീഷന്‍ കൊടുത്തു. എന്നാല്‍ ഇതുവരെ അവര്‍ എന്ത് നടപടിയെടുത്തുവെന്ന് പറഞ്ഞിട്ടില്ല. ഫേസ്ബുക്ക് നിയമങ്ങള്‍ക്ക് എതിരായിരുന്നു ആ പോസ്റ്റുകള്‍. അവര്‍ മാപ്പ് പറഞ്ഞുവെന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ എന്നെ ഇതുവരെ അതിന്റെ രേഖകളൊന്നും കാണിച്ചിട്ടില്ല. എംഎല്‍എ ആയിരുന്ന എന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും.' ജി സുധാകരന്‍ ചോദിച്ചു.