+

വിശ്വാസമില്ലെങ്കില്‍ എന്തിന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു ; മന്ത്രി വി എന്‍ വാസവനെതിരെ കെ സുരേന്ദ്രന്‍

ആ വകുപ്പ് വല്ല കടന്നപ്പള്ളിക്കോ ഗണേഷ്‌കുമാറിനോ നല്‍കിക്കൂടെ? 

ദേവസ്വം മന്ത്രി വി എന്‍ വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകര വിളക്ക് ദിനത്തില്‍ അയ്യപ്പന് മുന്നില്‍ ദേവസ്വം മന്ത്രി കൈ കൂപ്പാതെ നിന്നതിനെതിരെയാണ് സുരേന്ദ്രന്റെ വിമര്‍ശനം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


മിസ്റ്റര്‍ വാസവന്‍ മന്ത്രീ,         അയ്യപ്പനുമുന്നില്‍  ഒന്നു കൈകൂപ്പാന്‍ പോലും തയ്യാറാവാത്ത താങ്കള്‍ ദേവസ്വം മന്ത്രിയായിരിക്കാന്‍ ഒട്ടും യോഗ്യനല്ല. കോടിക്കണക്കിന് അയ്യപ്പഭക്തരെയാണ് താങ്കള്‍ അപമാനിച്ചിരിക്കുന്നത്
ദിവസങ്ങള്‍ നീണ്ട വ്രതാനുഷ്ഠാനത്തിനു ശേഷം ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശിക്കാന്‍ ശബരിമലയില്‍ തടിച്ചുകൂടിയപ്പോള്‍ നിങ്ങള്‍ ഒരു മണിക്കൂറിലേറെ അവരെ ബുദ്ധിമുട്ടിച്ചുകൊണ്ട്  സന്നിധാനത്തിന് മുന്നില്‍ നിന്നതിനെ ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? താങ്കളുടെ  ശ്രദ്ധ ഭക്തരുടെ ദര്‍ശന സൗകര്യത്തെപ്പറ്റിയോ അമ്പലത്തിലെ ചടങ്ങുകളെപ്പറ്റിയോ ആയിരുന്നില്ല എന്ന് ആ നില്‍പ്പ് കണ്ട കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും മനസ്സിലാകും. ഒരു വിശ്വാസവുമില്ലെങ്കില്‍ പിന്നെയെന്തിന് ഉടുത്തൊരുങ്ങിച്ചെന്ന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്? ആ വകുപ്പ് വല്ല കടന്നപ്പള്ളിക്കോ ഗണേഷ്‌കുമാറിനോ നല്‍കിക്കൂടെ? 
തത്വമസി ??

Trending :
facebook twitter