+

എടുത്തുകൊണ്ടു പോയ പകുതി പൈസയെങ്കിലും തന്നാല്‍ ഇവിടുന്ന് കുറച്ച് സ്വര്‍ണം കൂടി വാങ്ങിക്കുന്നതായിരിക്കും ; മുന്‍ ജീവനക്കാര്‍ക്കെതിരെ ദിയയുടെ പുതിയ വീഡിയോ

ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ട് മുന്‍ ജീവനക്കാര്‍ ഇന്ന് കീഴടങ്ങിയിരുന്നു. വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. പ്രതികളുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തളളിയതിന് പിന്നാലെയായിരുന്നു ഇവരുടെ കീഴടങ്ങല്‍. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ഇതിന് പിന്നാലെ ദിയ കൃഷ്ണയുടേതായി വന്ന എറ്റവും പുതിയ വ്‌ളോഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മകന്‍ നിയോമിന്റെ നൂലുകെട്ടിന് മുന്നോടിയായി സ്വര്‍ണം വാങ്ങാനെത്തുന്ന വ്‌ളോഗിലാണ് ദിയ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ സംസാരിച്ചത്.

''ഈ വ്‌ളോഗ് വിനീത, ദിവ്യ, രാധാ കുമാരി എന്നിവര്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. എടുത്തുകൊണ്ടു പോയ പകുതി പൈസയെങ്കിലും തന്നാല്‍ ഇവിടുന്ന് കുറച്ച് സ്വര്‍ണം കൂടി വാങ്ങിക്കുന്നതായിരിക്കും. ആരെങ്കിലും ഈ വീഡിയോ കണ്ടാല്‍ ഇക്കാര്യം അവരെ അറിയിക്കേണ്ടതാണ്'', എന്നാണ് ചിരിച്ചുകൊണ്ട് ദിയ വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ ദിയക്കൊപ്പം അമ്മ സിന്ധു കൃഷ്ണയും ഭര്‍ത്താവ് അശ്വിന്റെ അമ്മയും ഒപ്പമുണ്ട്.

facebook twitter