എളുപ്പം തയാറാക്കാം ഇളനീർ പായസം

12:20 PM Oct 28, 2025 | Neha Nair

ചേരുവകൾ

. ഇളനീർ – ഒരു കപ്പ്
. കരിക്ക് കാമ്പ് / കരിക്ക് – ഒരു കപ്പ്
. കണ്ടൻസഡ് മിൽക്ക് – അര കപ്പ്
. പാൽ – രണ്ടു കപ്പ്
. പഞ്ചസാര – കാൽ കപ്പ്
. ഏലക്കായ്‌ പൊടിച്ചത് – അര ടീസ്പൂൺ
. കശുവണ്ടി അരിഞ്ഞത് – അര കപ്പ്‌

പാകം ചെയ്യുന്ന വിധം

പകുതി കരിക്ക് കാമ്പ് / കരിക്കിനോടൊപ്പം ഇളനീരും മിക്സിയിലേക്ക് പകർന്ന് നന്നായി അടിച്ചെടുക്കുക / അരച്ചെടുക്കുക. നന്നായി അരഞ്ഞ ചേരുവ മാറ്റിവയ്ക്കുക. പാൻ ചൂടാക്കി അതിലേക്ക് പാൽ ഒഴിക്കുക. അതിനോടൊപ്പം കണ്ടൻസഡ് മിൽക്കും പഞ്ചസാരയും ചേർത്തിളക്കുക. ചേരുവകൾ കുറുകി പകുതിയാകുന്നത് വരെ ഒരു വശത്തേയ്ക്ക് മാത്രം നന്നായി ഇളക്കുക. 

ചേരുവകൾ നന്നായി കുറുകി കഴിയുമ്പോൾ അതിലേക്ക് മിക്സിയിൽ അരച്ചെടുത്ത കരിക്ക് കാമ്പ്  ഇളനീർ മിശ്രിതം ചേർക്കുക. നന്നായി കുറുകി വരുമ്പോൾ മാറ്റിവച്ചിരിക്കുന്ന കരിക്ക് കാമ്പ് ചേർത്തിളക്കുക. ഏലക്കായ്‌ പൊടിച്ചതും കശുവണ്ടി അരിഞ്ഞതും ഒരു പാത്രത്തിൽ നന്നായി ചേർത്തിളക്കി പായസത്തിനു മുകളിൽ തൂവി നന്നായി ഇളക്കുക. ചൂടായിട്ടോ തണുപ്പിച്ചോ പായസം വിളമ്പാം.