തമിഴ്‌നാട്ടിൽ ലൈംഗിക പീഡന കേസുകളില്‍ ഉള്‍പ്പെട്ട 255 സ്‌കൂൾ അധ്യാപകരെ യോഗ്യത റദ്ദാക്കി പിരിച്ചുവിടുന്നു

10:12 AM Feb 13, 2025 | Litty Peter

തമിഴ്‌നാട്ടിൽ ലൈംഗിക പീഡന കേസുകളില്‍ ഉള്‍പ്പെട്ട 255 സ്‌കൂൾ അധ്യാപകരെ യോഗ്യത റദ്ദാക്കി പിരിച്ചുവിടുന്നുചെന്നൈ: ലൈംഗിക പീഡന കേസുകളില്‍ ഉള്‍പ്പെട്ട 255 സ്‌കൂൾ അധ്യാപകരെ യോഗ്യത റദ്ദാക്കി പിരിച്ചുവിടുന്നു. ഇവര്‍ക്കെതിരായ കുറ്റങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇതു പരിേശാധിക്കുമെന്നും തുടര്‍ന്ന് നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ യോഗ്യത റദ്ദാക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യാമൊഴി ഉത്തരവിട്ടതിനു പിന്നാലെയാണ് നടപടികള്‍ വേഗമാക്കിയത്. പത്തു വര്‍ഷത്തിനിടെ ലൈംഗിക പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ കണ്ടെത്തുന്നതിനായുള്ള നടപടികള്‍ തുടരുകയാണ്.