ക്യാമ്പസുകളിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ; വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

05:58 AM Mar 09, 2025 | Suchithra Sivadas

ക്യാമ്പസുകളിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തിങ്കളാഴ്ചയാണ് യോഗം. ക്യാമ്പസുകളില്‍ ലഹരി ഉപയോഗം തടയുന്നത് യോഗത്തില്‍ ചര്‍ച്ചയായേക്കും.
ലഹരി തൊട്ടുപോകരുതെന്ന് യുവാക്കളോട് അപേക്ഷിക്കുകയാണ്. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മയക്കുമരുന്ന് നമ്മുടെ അടുത്ത തലമുറയെ കൂടി നശിപ്പിക്കുമെന്നും ഗവര്‍ണര്‍ . ഇപ്പോള്‍ ഇവിടെ വേണ്ടത് ജാഗ്രതയാണ്. ഇനി മുതല്‍ ലഹരി നിയന്ത്രിക്കാന്‍ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.