
മലപ്പുറം: സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. മലപ്പുറം ചേളാരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു.പതിനൊന്നു വയസുള്ള കുട്ടിക്കാണ് രോഗം ബാധിച്ചത്. രോഗലക്ഷങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുക ആയിരുന്നു. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുക ആയിരുന്നു. കുട്ടിക്ക് എവിടെ നിന്ന് രോഗം ബാധിച്ചു എന്നതില്‍ അന്വേഷണം തുടരുകയാണ്.
നിലവില്‍ 3 പേരാണ് കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുളളത്. ഇതില്‍ മൂന്ന് മാസം പ്രയമുളള കുട്ടിയുമുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് കുട്ടി ചടികിത്സയിലുള്ളത്. രോഗലക്ഷണങ്ങളോടെ ഒരു 45കാരനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്