+

ഇന്ത്യ പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഈ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടും?, സാധാരണക്കാരുടെ ജീവിതം ദുരിതമയമാകും

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം.

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഒരു യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളിലേയും സാധാരണക്കാര്‍ക്ക് അത് താങ്ങാനാകില്ല. പല അവശ്യ സാധ്യനങ്ങളുടേയും വില കുതിച്ചുകയറുന്നതോടെ നിത്യജീവിതം വഴിമുട്ടും.

ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധ സാഹചര്യം സാമ്പത്തിക വിപണികളിലും വ്യാപാരത്തിലും വലിയ തോതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. എന്നാല്‍, ഏതൊക്കെ സാധനങ്ങള്‍ക്ക് വില കൂടുമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. യുദ്ധത്തിന്റെ തീവ്രത, ദൈര്‍ഘ്യം, അന്താരാഷ്ട്ര ഇടപെടലുകള്‍, വിതരണ ശൃംഖലകളുടെ തടസ്സം എന്നിവ അനുസരിച്ചാകും സാധനങ്ങളുടെ വിലക്കയറ്റം.

യുദ്ധം മൂലം എണ്ണ വിതരണത്തില്‍ തടസ്സമുണ്ടായാല്‍, പെട്രോള്‍, ഡീസല്‍, ഗ്യാസ് വില കുത്തനെ ഉയരും. ഇന്ധന വില വര്‍ദ്ധനവ് സുരക്ഷാ പ്രശ്‌നങ്ങളും ഗതാഗത ചെലവും കൂട്ടും. ഗോതമ്പ്, അരി, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വിതരണ ശൃംഖല തടസ്സപ്പെടുന്നതോടെ ഇവയുടെ ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്യും.

ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്‌തേക്കാം. വ്യാവസായിക അസംസ്‌കൃത വസ്തുക്കളായ ലോഹങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലയും ഉയര്‍ന്നേക്കാം. ഇലക്ട്രോണിക്‌സ്, ഉപഭോഗ വസ്തുക്കള്‍ തുടങ്ങി ഇറക്കുമതിയെ ആശ്രയിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള വില വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. യുദ്ധത്തിന്റെ തീവ്രത, ദൈര്‍ഘ്യം, അന്താരാഷ്ട്ര വിപണിയിലെ പ്രതികരണം എന്നിവയെ ആശ്രയിച്ച് വില വര്‍ദ്ധനവിന്റെ തോത് വ്യത്യാസപ്പെടും.

യുദ്ധം ഓഹരി വിപണികളില്‍ വന്‍ ഇടിവുണ്ടാക്കാം. പ്രത്യേകിച്ച് ബാങ്കിംഗ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ട്.

 

facebook twitter