ന്യൂഡൽഹി : ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ–ഖായിദ. സംഘടനയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാകിസ്ഥാൻ മണ്ണിൽ ഇന്ത്യ നടത്തിയ കടന്നുകയറ്റത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്ന് അൽ ഖ്വയ്ദ പ്രസ്താവനയിൽ പറയുന്നു.
ഓപറേഷൻ സിന്ദൂറിനെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്. മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാർത്ത പുറത്തുവിട്ടത്. ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടുവെന്നും എക്യുഐഎസ് ആരോപിക്കുന്നു. ആരാധനാലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയുമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും എക്യുഐഎസ് ആരോപിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകളാണ് തകർത്തത്.