അമേരിക്കയില്‍ നിന്നും മാറി കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വര്‍ധിപ്പിക്കാന്‍ ഇന്ത്യ ; പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനവും നിര്‍ണ്ണായകം

06:45 AM Aug 28, 2025 | Suchithra Sivadas

ഇന്ത്യക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാന്‍ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകള്‍ തുടരുന്നു. അമേരിക്കയില്‍ നിന്നും മാറി കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വര്‍ധിപ്പിക്കുന്നതും രാജ്യം തേടുന്നുണ്ട്.


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ അധിക തീരുവ നിലവില്‍ വന്ന സാഹചര്യം പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി. ഇന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ ബാധിക്കാന്‍ ഇടയുള്ള ട്രംപിന്റെ അധിക തീരുവ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ടെക്‌സ്‌റ്റൈല്‍സ് അടക്കമുള്ള മേഖലകളെ പ്രഖ്യാപനം ബാധിച്ചു കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം. ഇന്ന് തുടങ്ങുന്ന പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനിടയിലും കയറ്റുമതി ചര്‍ച്ചയാവും.