റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് അധിക തീരുവ അടിച്ചേല്‍പ്പിച്ചുളള അമേരിക്കയുടെ വിരട്ടല്‍ ഫലം കണ്ടില്ല. തീരുവ വര്‍ധനയുണ്ടായിട്ടും ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഒരു കുറവുമുണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചെയര്മാന് എ എസ് സാഹ്നി പറഞ്ഞു. വിപണിയിലെ വില അടിസ്ഥാനമാക്കി മാത്രമാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നും അത് തുടരാന്‍ തന്നെയാണ് ആഗ്രഹമെന്നും സാഹ്നി വ്യക്തമാക്കി.
'റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ താല്‍ക്കാലിക വിരാമമൊന്നുമില്ല. എണ്ണ വാങ്ങുന്നത് തുടരും. സാമ്പത്തിക പരിഗണനകള്‍ അടിസ്ഥാനമാക്കിയാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി അളവ് കൂട്ടാനോ കുറയ്ക്കാനോ ശ്രമങ്ങള്‍ നടത്തുന്നില്ല. രാജ്യം ഉപരോധം ഏര്‍പ്പെടുത്താത്തിടത്തോളം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും. ഇറക്കുമതി സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും പ്രത്യേകിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ പതിവുപോലെ ഞങ്ങള്‍ ബിസിനസ് തുടരും'- എ എസ് സാഹ്നി പറഞ്ഞു.