പാക് പ്രകോപനം തുടര്‍ന്നാല്‍ ഇന്ത്യ തിരിച്ചടിക്കും ; ലോക രാജ്യങ്ങളുമായി കാര്യങ്ങള്‍ വിശദീകരിച്ച് ഇന്ത്യ

04:57 AM May 09, 2025 | Suchithra Sivadas

ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളുമായി സംസാരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറാണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

അമേരിക്ക, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി സംസാരിച്ചതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഡോ.ജയശങ്കര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യ അളന്നുമുറിച്ചാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രകോപനം ഉണ്ടായാല്‍ അതിനനുസരിച്ച് തിരിച്ചടിക്കുമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഈ രാജ്യങ്ങളുടെ പ്രതിനിധികളെ അറിയിച്ചതായി ജയശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ പറഞ്ഞു.

പഹല്‍ഗാം തീവ്രവാദ ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, പാകിസ്ഥാന്റെ ആക്രമണം എന്നിവയുമായി ബന്ധപ്പെട്ടാണ് വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടന്നതെന്നാണ് സൂചനകള്‍.

Trending :