പ്രവാസി ഇന്ത്യക്കാരന്‍ സൗദിയില്‍ മരിച്ചു

02:44 PM Jul 10, 2025 | Suchithra Sivadas

തെലങ്കാന കരിംനഗര്‍ സ്വദേശി മനോഹര്‍ ബോഗ (47) സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചു. ജുബൈലില്‍ സ്വകാര്യ വ്യക്തിയുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു. പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ മരണാനന്തര നടപടികള്‍ പുരോഗമിക്കുകയാണ്.


ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: മല്ലയ്യ, മാതാവ്: രാജവ്വാ, ഭാര്യ: ശ്രീലത, മക്കള്‍: രാമയത്ത, പൂജിത, സാഹസ്.