കണ്ണൂർ :സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിൻ്റെ യുദ്ധവിരുദ്ധ പ്രസ്താവന അനവസരത്തിലെന്ന് സി.പി.എം നേതൃത്വം' പാർട്ടി ദേശീയ നേതൃത്വത്തിന് ഈ കാര്യത്തിൽ അതൃപ്തിയുണ്ട്. പഹൽഗ്രാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകണമെന്നാണ് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടത്. പാർട്ടിയുടെ ദേശീയ നയവും അതു തന്നെയായിരുന്നു.
പി. ബിഅംഗവും കേരളാ മുഖ്യമന്ത്രിയുമായിരുന്ന പിണറായി വിജയനും പാക്കിസ്ഥാൻ അക്രമത്തിനെതിരെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ട് ഒന്നിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയും രാജ്യത്തിനെതിരെയുള്ള കടന്നാക്രമണങ്ങൾക്കു പകരം തിരിച്ചടിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വെറും സംസ്ഥാന കമ്മിറ്റിയംഗമായ എംസ്വരാജ് അതിർത്തിയിൽ സൈനികർ നടത്തുന്ന യുദ്ധത്തിനെ ഇകഴ്ത്തി കൊണ്ടു ഫെയ്സ്ബുക് പോസ്റ്റിട്ടത്. പാർട്ടി നിലപാടിന് കടകവിരുദ്ധമാണ് സ്വരാജിൻ്റെ അഭിപ്രായമെന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് സ്വരാജിനെതിരെ ഉയർന്നിട്ടുള്ളത്. ഇതുപാർട്ടിക്ക് ദോഷം ചെയ്യുമെന്ന ആശങ്കയിലാണ് നേതാക്കൾ. അതുകൊണ്ടുതന്നെ വരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഈ കാര്യത്തിൽ സ്വരാജിൽ നിന്നും വിശദീകരണമാവശ്യപ്പെട്ടേക്കും.
നേരത്തെ ഹമാസ് ഇസ്രായേലിൽ കടന്നു കയറി ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളെയും കൊന്നുതള്ളിയതിനെ എം.സ്വരാജ് തൻ്റെ പോസ്റ്റിൽ ന്യായീകരിച്ചിരുന്നു. എന്തു തന്നെയായാലും ഹമാസ് തന്നെയാണ് ശരിയെന്നായിരുന്നു സ്വരാജിൻ്റെ പോസ്റ്റ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള നേതാവാണ് എം.സ്വരാജ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ പ്രീണനമാണ് അദ്ദേഹം തൻ്റെ ഇത്തരം പ്രസ്താവനകളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആരോപണം.