ചേരുവകൾ
1 ടേബിൾ സ്പൂൺ തേൻ
1 ടീസ്പൂൺ ഇഞ്ചി നീര്
1 ടീസ്പൂൺ നാരങ്ങ നീര്
തയ്യാറാക്കുന്ന വിധം
മൂന്ന് ചേരുവകളും ഒരുമിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ദിവസത്തിൽ രണ്ടോ മൂന്നോ തവണ കഴിക്കുക, പ്രത്യേകിച്ച് രാവിലെയും ഉറങ്ങുന്നതിനുമുമ്പും. അല്ലെങ്കിൽ ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തിയോ ഹെർബൽ ടീ തയ്യാറാക്കിയോ കുടിക്കാം.
ഈ പ്രതിവിധി പൊതുവെ സുരക്ഷിതമാണെങ്കിലും, ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുയോജ്യമല്ല. ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഏതെങ്കിലും ചേരുവകളോട് അലർജി ഉള്ള ആളുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധനുമായി കൂടിയാലോചിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.