ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ സിഎ 2026 ജനുവരി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

07:38 PM Nov 05, 2025 |


2026 ജനുവരിയില്‍ നടക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. ഫൗണ്ടേഷന്‍, ഫൈനല്‍, ഇന്റര്‍മീഡിയറ്റ് തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുക. താത്പര്യമുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

നവംബര്‍ 16 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വൈകിയതിനുള്ള ഫീസോടുകൂടി അപേക്ഷ അയക്കാനുള്ള സമയം നവംബര്‍ 19 ആണ്. ഇന്ത്യയിലും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം നവംബര്‍ 20 മുതല്‍ 22 വരെയാണ്.

Trending :

പരീക്ഷ

    ഫൈനല്‍ ഗ്രൂപ്പ് 1- ജനുവരി 5,7,9; ഗ്രൂപ്പ് 2- ജനുവരി 11,13,16
    ഇന്റര്‍മീഡിയറ്റ് ഗ്രൂപ്പ് 1- ജനുവരി 6,8,10; ഗ്രൂപ്പ് 2- ജനുവരി 12,15,17
    ഫൗണ്ടേഷന്‍ പരീക്ഷ- ജനുവരി 18, 20, 22, 24

അപേക്ഷ


    ഐസിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
    പുതുതായി അപേക്ഷിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക. അല്ലാത്തവര്‍ ലോഗിന്‍ ചെയ്യുക
    കോഴ്‌സും പരീക്ഷയും തിരഞ്ഞെടുക്കുക
    പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക
    പരീക്ഷാകേന്ദ്രവും മാധ്യമവും തിരഞ്ഞെടുക്കുക
    ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകള്‍ എന്നിവ അപ്‌ലോഡ് ചെയ്യുക.
    പരീക്ഷാ ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് വെക്കുക.

ഇന്ത്യയിലെ പരീക്ഷാകേന്ദ്രങ്ങള്‍ക്കുള്ള പരീക്ഷാഫീസ്

    ഫൗണ്ടേഷന്‍ പരീക്ഷ- 1,500
    ഇന്റര്‍മീഡിയറ്റ് ഒരു ഗ്രൂപ്പിന്-1,500; രണ്ട് ഗ്രൂപ്പിനും കൂടി 2,700
    ഫൈനല്‍ ഒരു ഗ്രൂപ്പിന്- 1,800; രണ്ട് ഗ്രൂപ്പിനും കൂടി- 3,300

നവംബര്‍ പതിനാറിന് ശേഷം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വൈകിയതിനുള്ള ഫീ ആയ 600-രൂപ കൂടി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക