വാട്ട്‌സ്ആപ്പ് വഴി സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 20,000 ദിർഹം പിഴ ചുമത്തി അൽ ഐൻ കോടതി

06:55 PM Jul 09, 2025 | Kavya Ramachandran

ദുബായ്: വാട്‌സാപ് സന്ദേശങ്ങളിലൂടെ സ്ത്രീയെ അപമാനിച്ച കേസിൽ പ്രതിയായ യുവതിയോട്‌ 20,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അൽ ഐൻ കോടതി. ഒരുലക്ഷം ദിർഹം നഷ്‌ടപരിഹാരവും ഫീസും ചെലവുകളും ആവശ്യപ്പെട്ടാണ് പരാതിക്കാരി കേസ് ഫയൽ ചെയ്തത്.

അധിക്ഷേപം മൂലം തനിക്ക് മാനസികവും ധാർമികവും ഭൗതികവുമായ നഷ്ടങ്ങൾ സംഭവിച്ചതിനാൽ 100,000 ദിർഹം നഷ്ടപരിഹാരവും ഫീസും ചെലവുകളും ആവശ്യപ്പെട്ടാണ് പരാതിക്കാരി കേസ് ഫയൽ ചെയ്തത്.
 

Trending :