ദില്ലിയില്‍ വന്‍ ആക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍

07:18 AM May 22, 2025 | Suchithra Sivadas

ദില്ലിയില്‍ വന്‍ ആക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍. വിദേശിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരം ഇവര്‍ ശേഖരിച്ചു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഇന്ത്യ പുറത്താക്കിയ മുസഫിലീനും ഇതില്‍ പങ്കുണ്ടെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നു.


ദില്ലിയിലെ പാകിസ്ഥാനി ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന മുസഫിലീനെ ഇന്നലെയാണ് ഇന്ത്യ പുറത്താക്കിയത്. നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 24 മണിക്കൂറിനകം രാജ്യം വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന കര്‍ശന താക്കീതും ഇന്ത്യ നല്‍കി. ഹൈക്കമ്മീഷനിലെ ചാര്‍ജ് ഡെ അഫയേഴ്‌സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയത്. ഇന്ത്യയില്‍ ഔദ്യോഗിക പദവിയിലിരിക്കെ അതിന് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

Trending :