+

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ അതിക്രമം : ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ അതിക്രമം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസബ പോലീസും ടൗൺ അസി. കമ്മിഷണർ അഷ്‌റഫ് ടി.കെ.യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി.

കോഴിക്കോട്: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ അതിക്രമം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസബ പോലീസും ടൗൺ അസി. കമ്മിഷണർ അഷ്‌റഫ് ടി.കെ.യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി. ഈ മാസം 28-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. നഗരത്തിൽനിന്ന് ട്യൂഷൻ കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനഞ്ചുവയസ്സുകാരിയെ പിന്തുടർന്ന് പ്രതികൾ അതിക്രമം നടത്തുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി നിലവിളിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ മറ്റാരും കാണാതെ രക്ഷപ്പെടുകയായിരുന്നു.

ബിഹാർ കിഷൻഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ 36, ഹിമാൻ അലി 18 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഭവ സ്ഥലത്തിനടുത്തുള്ള നിരവധി സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ പ്രദേശത്ത് കൂട്ടമായി താമസിച്ചുവരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പോലീസ് പ്രതികളിലേക്കെത്തിയത്. സംഭവസ്ഥലത്തുനിന്ന് കിട്ടിയ സിമന്റ് പുരണ്ട ഒരു ചെരുപ്പാണ് കേസിൽ വഴിത്തിരിവാകുന്നത്. കെട്ടിട നിർമാണ തൊഴിൽ ഏർപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രതികളാണെന്ന് ഇതിൽനിന്ന് പോലീസിന് മനസ്സിലായി. തുടർന്ന് ഇന്ന് ചാലപ്പുറം ഭജനകോവിൽ റോഡിലെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്തുനിന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കസബ ഇൻസ്പെക്ടർ കിരൺ സി നായർ, എ.എസ്.ഐ. സജേഷ് കുമാർ പി, സി.പി.ഒമാരായ രതീഷ് എൻ, സനിൽ ടി. അനൂപ്‌ലാൽ, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം, ബൈജു പി, സുജിത്ത് സി കെ, ദിപിൻ എൻ എന്നിവരായിരുന്നു അന്വേഷത്തിലുണ്ടായിരുന്നത്.

facebook twitter