ദുഃഖവെള്ളി ദിനത്തില്‍ ലഹരിക്കെതിരെ സന്ദേശം നല്‍കി കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ. ഗൂഢസംഘങ്ങള്‍ സമൂഹത്തില്‍ അഴിഞ്ഞാടുന്നുവെന്ന് പറഞ്ഞ കാതോലിക്ക ബാവ ലഹരി ബുദ്ധി നശിച്ച തലമുറയെ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി.
പൊതുസമൂഹത്തിന്റെ വേദനയെ ചേര്‍ത്തുനിര്‍ത്താമെന്നും കാതോലിക്ക ബാവ പറഞ്ഞു. കുരിശ് മതചിഹ്നം മാത്രമല്ല, രക്ഷയുടെ അടയാളം കൂടിയാണ്. കുരിശിനെ മാനിക്കാന്‍ ചുറ്റും നില്‍ക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുഖവെള്ളി ദിനത്തിലെ സന്ദേശത്തിലാണ് കാതോലിക്ക ബാവയുടെ പരാമര്‍ശം.
Trending :