ഉത്തരേന്ത്യയിൽ അടക്കം വലിയ ആഘോഷങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ വരുന്നത്. ഈ സമയങ്ങളിൽ വിവിധ ഉത്പന്നങ്ങൾക്ക് പല കമ്പനികളും വില കുറയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ ഐഫോൺ 16ന്റെ വിലയിലും വലിയ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി പ്രമാണിച്ച് ഫ്ലിപ്കാർട്ട് ആരംഭിച്ച ‘ബിഗ് ബാങ് ദിവാലി വില്പന’യുടെ ഭാഗമായാണ് ഐഫോൺ 16ന് വില കുറഞ്ഞിരിക്കുന്നത്. ദീപാവലിക്കാലത്ത് ആളുകൾ കൂടുതലായും ഓൺലൈൻ ഷോപ്പിങിനെയും മറ്റും ആശ്രയിക്കുന്നത് പതിവാണ്.
ഫ്ലിപ്കാർട്ടിൽ ഐഫോൺ 16ന് 54,999 രൂപ മാത്രമാണ് വില വരുന്നത്. ഐഫോൺ 16 പ്രൊ മാക്സിന് 1,02,999 രൂപ മാത്രമാണ് വില. ഐഫോണിന്റെ വില ഇത്രയും കുറഞ്ഞുനിൽക്കുന്നതോടെ വില്പന പൊടിപൊടിക്കും എന്ന പ്രതീക്ഷയിലാണ് ഫ്ലിപ്പ്കാർട്ട്. ഐഫോണിന് മാത്രമല്ല, നത്തിങ് ഫോൺ 3, ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ്, സാംസങ് ഗാലക്‌സി s24 FE തുടങ്ങി നിരവധി ഫോണുകൾക്ക് വിലക്കുറവുകളുണ്ട്.